ഒം നമോ നാരായണായ എന്ന മന്ത്രം ജപിക്കുന്നത് മനശാന്തിയും ആത്മവിശുദ്ധിയും പ്രദാനം ചെയ്യുകയും, ഭഗവാന്റെ അനന്തകൃപ കൈവരിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

വിഷ്ണുഅഷ്ടാക്ഷര മന്ത്രം
ധ്യാനം
ഉദ്യല്കോടിദിവാകരാഭമനിശം
ശംഖം ഗദാ പങ്കജം
ചക്രം ബിഭ്രതമിന്ദിരാവസുമതീ
സംശോഭി പാര്ശ്വദ്വയം കേയുരാംഗദഹാരകുണ്ഢലധരം
പീതാംബരംകൗസ്തുഭോ
ദീപ്തം വിശ്വധരം സ്വവക്ഷസി
ലസച്ഛ്രീവത്സചിഹ്നം ഭജേ
അര്ത്ഥം
കോടിസൂര്യനെപ്പോലെ അത്യന്തം പ്രകാശിക്കുന്നവനും എപ്പോഴും ശംഖ് ഗദ താമര ചക്രം ഇവ ധരിക്കുന്നവനും ലക്ഷ്മീദേവിയും ഭൂമീദേവിയും ഇരുപുറവും ശോഭിക്കുന്നവനും തോള്വള മഞ്ഞുമാല കടുക്കന് മഞ്ഞപ്പട്ട് ഇവ അണിഞ്ഞവനും തന്റെ മാറില് ശ്രീവത്സമെന്ന മറുവു വിളങ്ങുന്നവനും കൗസ്തുഭരത്നം കൊണ്ട് ശോഭിക്കുന്നവനും ലോകങ്ങളെയെല്ലാം പാലിക്കുന്നവനുമായ ദേവദേവനെ ഞാന് ഭജിക്കുന്നു.
മൂലമന്ത്രം
ഓം നമോ നാരായണായ