Guruvayur Ulsavam at Guruvayoorappan Temple
ഗുരുവായൂർ ക്ഷേത്രത്തിലെ ഈ വർഷത്തെ ഉത്സവം 2025 മാർച്ച് 10 (1200 കുംഭം 26)തിങ്കളാഴ്ച കൊടിയേറി മാർച്ച് 19 (1200 മീനം 5) ബുധനാഴ്ച ആറാട്ടോടെ സമംഗളം സമാപിക്കുന്നതാണ്. ഉത്സവത്തിന് മുന്നോടിയായി ക്ഷേത്രത്തിലെ സഹസ്രകലശച്ചടങ്ങുകൾ 2025 മാർച്ച് 2 ഞായറാഴ്ച സമാരംഭിച്ച് മാർച്ച് 9 ഞായറാഴ്ച സഹസ്രകലശാഭിഷേകം തുടർന്ന് അതിവിശിഷ്ടമായ ബ്രഹ്മകലശാഭിഷേകം എന്നിവയോടെ പര്യവസാനിക്കും.
ക്ഷേത്രച്ചടങ്ങുകളുടെയും വിശേഷാൽ കലാപരിപാടികളുടെയും വിശദവിവരം അന്യത്ര ചേർത്തിട്ടുണ്ട്. ഉത്സവാഘോഷ പരിപാടികളുടെ സുഗമമായ നടത്തിപ്പിന് ഭക്തജനങ്ങളുടെ സാന്നിദ്ധ്യവും സഹകരണവും അഭ്യർത്ഥിക്കുന്നു. ശ്രീഗുരുവായൂരപ്പന്റെ അനുഗ്രഹാശിസ്സുകൾക്കായി പ്രാർത്ഥിച്ചുകൊണ്ട്.
Temple Location
📍 Guruvayur Shri Krishna Temple, East Nada, Guruvayur, Kerala 680101
Contact
📞 04872 556 538