ഇവ ജപിക്കുന്നത് ഭക്തിക്ക് ഉത്തമമായ മാർഗമാണ്, കൂടാതെ മനശാന്തിയും സമാധാനവും നേടാനും സഹായിക്കുന്നു.
ശിവസ്തുതി
വരുമോരോ യ തിരും നീ പതറാതെ മനമേ
ദുരിതങ്ങൾ വളരുമ്പോൾ തളരാതെ മനമേ
പിന്നിട്ട വഴിയോർത്തു തളരാതെ മനമേ
ഇനിയുള്ള വഴിയോർത്തു വിരളാതെ മനമേ
പരമമാം പൊരുളാം ശിവനെ നീ ജപി മനമേ
ശിവപദ തളിരിണയിൽ ചേർന്നലിയുകെൻ മനമേ
വരുമോരോ എതിരും നീ പതറാതെ മനമേ
ദുരിതങ്ങൾ വളരുമ്പോൾ തളരാതെ മനമേ

ഒരുവന്റെ ദുഃഖത്തിൽ തെളിയാതെ മനമേ
അപരന്റുയർച്ചയിൽ പിടയാതെ മനമേ
ധനമെന്ന ചിന്തയിൽ അലയാതെ മനമേ
അരുതാത്തതിൽ മോഹം കൊള്ളാതെ മനമേ
വരുമോരോ എതിരും നീ പതറാതെ മനമേ
ദുരിതങ്ങൾ വളരുമ്പോൾ തളരാതെ മനമേ
അളവറ്റ സേനഹം കൈവെടിയാതെ മനമേ
അളവിൽ കവിഞ്ഞാശ കൊള്ളാതെ മനമേ
ആരേയും ശത്രുവായ് തീർക്കാതെ മനമേ
ഏവരും ബന്ധുവെന്നറിക നെറ് മന മേ
പാപകർമ്മങ്ങൾക്കായ് തുനിയാതെ മനമേ
സത്കർമ്മബോധം നീ നേടുകെൻ മന മേ
അഹമെന്ന ചിന്തയിൽ ഞെളിയാതെ മനമേ
ഇഹപര സുഖമതിൽ മുങ്ങാതെ മനമേ
നീയെൻ വഴികാട്ടിയെന്നോർമ്മിക്ക മന മേ
എൻ ഭാവുകം നിന്നിലെന്നറികെന്റെ മനമേ
ഗർത്തങ്ങളിൽ എന്നെ വീഴ്ത്താതെ മനമേ
നേർവഴിക്കെന്നെ നയിക്കെന്റെ മനമേ
വരുമോരോ യി രരും നീ പതറാതെ മനമേ
ദുരിതങ്ങൾ വളരുമ്പോൾ തളരാതെ മനമേ