വിശ്വനാഥന്റെ അനുഗ്രഹം നേടാൻ ഓരോ ദിവസവും കുളിച്ച് ശുദ്ധമായി ശിവ മംഗളം ശങ്കരായ മംഗളം എന്ന ശിവനെ സ്തുതിക്കുന്ന സ്തോത്രം ചൊല്ലുക. ഈ സ്തോത്രം ജപിക്കുന്നത് ദുർബുദ്ധി, ദുർഗുണങ്ങൾ എന്നിവയെ മാറ്റിനിർത്തി മനോശാന്തിയും ഐശ്വര്യവും നൽകും.

ശിവ മംഗളം ശങ്കരായ മംഗളം Shiva Mangalam Malayalam Lyrics
ശങ്കരായ ശങ്കരായ ശങ്കരായ മംഗളം
ശങ്കരീ മനോഹരായ ശാശ്വതായ മംഗളം
സുന്ദരേശ മംഗളം സനാതനായ മംഗളം
ചിന്മയായ സന്മയായ തന്മയായ മംഗളം
അനന്തരൂപ മംഗളം ചിരന്തനായ മംഗളം
നിരജ്ഞനായ മംഗളം പുരജ്ഞനായ മംഗളം
അചഞചലായ മംഗളം അകിഞ്ചനായ മംഗളം
ജഗച്ഛിവായ മംഗളം നമ:ശിവായ മംഗളം