നൂറ്റെട്ട് ശിവാലയ സ്തോത്രം 108 Shivalaya Stotram Malayalam Lyrics

108 മഹാശിവ ക്ഷേത്രങ്ങളുടെ പേരുകൾ അടങ്ങിയിരിക്കുന്ന ഈ സ്തുതി ആരാണ് രചിച്ചത് എന്ന് ആർക്കും അറിയില്ല.

108 ശിവ ക്ഷേത്രങ്ങളിൽ 105 ക്ഷേത്രങ്ങൾ ഇപ്പോൾ ഇന്നത്തെ കേരളത്തിലും, 2 ക്ഷേത്രങ്ങൾ കർണാടകയിലും, 1 ക്ഷേത്രം തമിഴ് നാട്ടിലെ കന്യാകുമാരി ജില്ലയിലും ആണ്.

നൂറ്റെട്ട് ശിവാലയ സ്തോത്രം 108 Shivalaya Stotram Malayalam Lyrics

നൂറ്റെട്ട് ശിവാലയ സ്തോത്രം 108 Shivalaya Stotram Malayalam Lyrics

ശ്രീമദ്ദക്ഷിണകൈലാസം ശ്രീപേരൂ‍രു രവീശ്വരം
ശുചീന്ദ്രം ചൊവ്വരം മാത്തൂർ തൃപ്രങ്ങോട്ടഥ മുണ്ടയൂർ
ശ്രീമാന്ധാംകുന്നു ചൊവ്വല്ലൂർ പാണഞ്ചേരി കൊരട്ടിയും
പൊരണ്ടേക്കാട്ടവുങ്ങന്നൂർ കൊല്ലൂരു തിരുമംഗലം

തൃക്കാരിയൂരു കുന്നപ്രം ശ്രീവെള്ളൂരഷ്ടമംഗലം
ഐരാണിക്കുളവും കൈനൂർ ഗോകർണ്ണമെറണാകുളം
പാരിവാലൂരടാട്ടും നല്പരപ്പിൽ ചാത്തമംഗലം
പാറാപറമ്പു തൃക്കൂരു പനയൂരു വയറ്റില

വൈക്കം രാമേശ്വര രണ്ടുമേറ്റുമാനൂരെടക്കൊളം
ചെമ്മന്തട്ടാലുവാ പിന്നെ തൃമിറ്റക്കോട്ടു ചേർത്തല
കല്ലാറ്റുപുഴ തൃക്കുന്നു ചെറുവത്തൂരു പൊങ്ങണം
തൃക്കപാലേശ്വരം മൂന്നുമവിട്ടത്തൂർ പെരുമ്മല

കൊല്ലത്തും കാട്ടകാമ്പാല പഴയന്നൂരു പേരകം
ആതമ്പള്യേർമ്പളിക്കാടു ചേരാനെല്ലൂരു മാണിയൂർ
തളിനാലുകൊടുങ്ങല്ലൂർ വഞ്ചിയൂർ വഞ്ചുളേശ്വരം
പാഞ്ഞാർകുളം ചിറ്റുകുളമാലത്തൂരഥ കൊട്ടിയൂർ

തൃപ്പാളൂരു പെരുന്തട്ട തൃത്താല തിരുവല്ലയും
വാഴപ്പള്ളി പുതുപ്പള്ളിമംഗലം തിരുനക്കര
കൊടുമ്പൂരഷ്ടമിക്കോവിൽ പട്ടിണിക്കാട്ടുതഷ്ടയിൽ
കിള്ളിക്കുറിശ്ശിയും പുത്തൂർ കുംഭസംഭവമന്ദിരം

സോമേശ്വരരഞ്ച വെങ്ങാല്ലൂർ കൊട്ടാരക്കരകണ്ടിയൂർ
പാലയൂരുമഹാദേവ ചെല്ലൂരഥ നെടുമ്പുര
മണ്ണൂർ തൃച്ചളിയൂർ ശൃംഗപുരം കോട്ടൂരു മമ്മിയൂർ
പറമ്പുന്തള്ളി തിരുനാവായ്ക്കരീക്കോട്ടു ചേർത്തല

കോട്ടപ്പുറം മുതുവറ വളപ്പായ് ചേന്ദമംഗലം
തൃക്കണ്ടിയൂർ പെരുവനം തിരുവാലൂർ ചിറയ്ക്കലും
ഇപ്പറഞ്ഞ നൂറ്റെട്ടും ഭക്തിയൊത്തു പഠിക്കുവോർ
ദേഹം നശിക്കിലെത്തീടും മഹാദേവന്റെ സന്നിധൗ

പ്രദോഷത്തിൽ ജപിച്ചാലഖിലശേഷ ദുരിതം കെടും
യത്ര യത്ര ശിവക്ഷേത്രം തത്ര തത്ര നമാമ്യഹം.





Footer Advt for Web Promotion
TOP