വീണാധാരിണിയായ ദേവിയെ സ്തുതിക്കുന്നതാണ് ഈ മനോഹരഗാനം.

സരസ്വതി ദേവി
മാണിക്യവീണാമുപലാളയന്തീം
മദാലസാം മഞ്ജുളവാഗ്‌വിലാസാം
മാഹേന്ദ്രനീലദ്യുതി കോമളാംഗീം
മാതംഗകന്യാം മനസാ സ്മരാമി.
മാണിക്യവീണയെ സദാ ലാളിച്ച് വാദനം ചെയ്യുന്നവളും മദാലസയും മഞ്ജുവാണിയും ഇന്ദ്രനീല ശോഭയേന്തുന്നവളും കോമളാംഗിയും മാതംഗകന്യയുമായ ഭാരതീദേവിയെ ഞാന്‍ മനസ്സില്‍ സ്മരിക്കുന്നു. മാഹേന്ദ്രനീലദ്യുതി, മാതംഗകന്യ എന്നീ വിശേഷണങ്ങളാല്‍ പാര്‍വതീദേവിയും ഇവിടെ സ്മരിക്കുന്നു.