ഈ പവിത്രമായ നാമങ്ങൾ ജപിക്കുന്നത് ധൈര്യം, ജ്ഞാനം, പരാജയങ്ങളിൽ നിന്ന് വിജയം എന്നിവ നേടാൻ അനുഗ്രഹം നൽകുമെന്ന് വിശ്വാസം.

സുബ്രഹ്മണ്യ നാമം
ഷഡാനനം കുങ്കുമരക്തവര്‍ണ്ണം
മഹാമതിം ദിവ്യമയൂരവാഹനം
രുദ്രസ്യസൂനും സുരസൈന്യനാഥം
ഗുഹം സദാഹം ശരണം പ്രപദ്യേ
സ്കന്ദായ കാര്‍ത്തികേയായ,
പാര്‍വ്വതീ നന്ദനായ ച
മഹാദേവകുമാരായ
സുബ്രഹ്മണ്യായതേ നമഃ
ശക്തിഹസ്തം വിരൂപാക്ഷം
ശിഖിവാഹം ഷഡാനനം
ദാരുണം രിപുരോഗഘ്നം
ഭാവയേല്‍ കുക്കുടധ്വജം
ആശ്ചര്യവീര്യം സുകുമാരരൂപം
തേജസ്വിനം ദേവഗണാഭിവന്ദ്യം
ഏണാങ്കതേജം ഗൗരീതനയം കുമാരം
സ്കന്ദം വിശാഖം സതതം നമാമി
കനകകുണ്ഡലമണ്ഡിതഷണ്‍മുഖം
കനകരാജി വിരാജിതലോചനം
നിശിതശസ്ത്രശരാസനധാരിണം
ശരവണോദ്ഭവമീശസുതം ഭജേ.