സുകൃതത്തിന്റെ വർധനയ്ക്കും പ്രതിസന്ധികൾക്ക് മുക്തിയുമുള്ള വഴിയാണ് ഭഗവാൻ സുബ്രഹ്മണ്യനെ ഭജനിച്ച് പ്രാർത്ഥിക്കുന്നത്.

സുബ്രഹ്മണ്യ ഭജനം
മൂലമന്ത്രം
ഓം വചത്ഭൂവേ നമഃ
ധ്യാനശ്ലോകം
സ്ഫുരൻമകുടപത്ര കുണ്ഡല വിഭൂഷിതം ചമ്പക-
സ്രജാകലിതകന്ധരം കരയുഗീന ശക്തിം പവിം.
ദധാനമഥവാകടീകലിത വാമഹസ്തേഷ്ടദം
ഗുഹം ഘുസൃണഭാസുരം സമരതു പീതവാസോവസം.
അർത്ഥം:-
ശോഭിച്ചിരിക്കുന്ന മകുടങ്ങളെകൊണ്ടും പത്രകുണ്ഡലങ്ങളെക്കൊണ്ടും ഭൂഷിതനും, ചമ്പക മാലകൊണ്ട് അലങ്കരിക്കപ്പെട്ടിരിക്കുന്ന കഴുത്തോടു കൂടിയവനും രണ്ടു കൈകളെക്കൊണ്ട് വേലും വജ്രവും ധരിക്കുന്നവനും സിന്ദൂരവർണം പോലെ ശോഭിക്കുന്നവനും മഞ്ഞപ്പട്ടുടുത്തവനുമായ സുബ്രഹ്മണ്യനെ ധ്യാനിക്കുന്നു.