ഗുരു അഷ്ടകം Guruashtakam

ആദിശങ്കരാചാര്യർ രചിച്ച ഗുരുഅഷ്ടകം, ആത്മീയ ഗുരുവിനെ സ്തുതിക്കുന്ന അതുല്യമായ അഷ്ടകമാണ്.

ഗുരുവിനോടുള്ള ഭക്തി അഭാവത്തിൽ ഉള്ള എല്ലാ ജീവിത നേട്ടങ്ങളും യാതൊരു പ്രസക്തിയും ഇല്ലെന്ന് ഈ സ്തോത്രം ശുദ്ധമായ അവതരണം നൽകുന്നു.

ഗുരു അഷ്ടകം Guruashtakam

ഗുരു അഷ്ടകം Guruashtakam

ശരീരം സുരൂപം തഥാ വാ കലത്രം
യശശ്ചാരൂ ചിത്രം ധനം മെരുതുല്യം
മനസ്ചേന്ന ലഗ്നം ഗുരോരംഘ്രിപദ്മേ
തതഃ കിം തതഃ കിം തതഃ കിം തതഃ കിം

സുന്ദരമായ ശരീരവും സുന്ദരിയായ ഭാര്യയും കീർത്തിയും പേരും പെരുമയും കുന്നോളം ധനവും എല്ലാം ഉണ്ടെങ്കിലും മനസ്സ് ഗുരുവിന്റെ പാദം നമിക്കുന്നില്ലെങ്കിൽ പിന്നെന്തു ഗുണം? പിന്നെന്തുഗുണം? പിന്നെന്തു ഗുണം?

കലത്രം ധനം പുത്രപൗത്രാദി സർവം ഗൃഹം ബാന്ധവാഃ
സർവമേതദ്ധി ജാതം
മനസ്ചേന്ന ലഗ്നം ഗുരോരംഘ്രിപദ്മേ
തതഃ കിം തതഃ കിം തതഃ കിം തതഃ കിം

ഭാര്യയും, സ്വത്തും, മക്കളും പേരക്കുട്ടികളും വീടും, ബന്ധങ്ങളും ഉള്ള ഉന്നതകുലജാതനായാലും മനസ്സ് ഗുരുവിന്റെ പാദം നമിക്കുന്നില്ലെങ്കിൽ പിന്നെന്തു ഗുണം? പിന്നെന്തുഗുണം? പിന്നെന്തു ഗുണം?

ഷഡംഗാദിവേദോ മുഖേ
ശാസ്ത്രവിദ്യാ കവിത്വവാദി ഗദ്യം സുപദ്യം കരോതി
മനസ്ചേന്ന ലഗ്നം ഗുരോരംഘ്രിപദ്മേ
തതഃ കിം തതഃ കിം തതഃ കിം തതഃ കിം

ഷഡ്അംഗങ്ങളിലും ചതുർവേദങ്ങളിലും പ്രാവീണ്യമുള്ളവനും വാക്യ-കാവ്യ രചനാ നിപുണനാണെങ്കിലും മനസ്സ് ഗുരുവിന്റെ പാദം നമിക്കുന്നില്ലെങ്കിൽ പിന്നെന്തു ഗുണം? പിന്നെന്തുഗുണം? പിന്നെന്തു ഗുണം?

വിദേശേഷു മാന്യഃ സ്വദേശേഷു ധന്യഃ
സദാചാരവൃത്തേഷു മത്തോ ന ചാന്യഃ
മനസ്ചേന്ന ലഗ്നം ഗുരോരംഘ്രിപദ്മേ
തതഃ കിം തതഃ കിം തതഃ കിം തതഃ കിം

വിദേശങ്ങളിൽ മാന്യതയും, സ്വദേശത്ത് സമ്പന്നതയും ജീവിതത്തിലും നന്മയിലും അഗ്രജനെന്നാകിലും മനസ്സ് ഗുരുവിന്റെ പാദം നമിക്കുന്നില്ലെങ്കിൽ പിന്നെന്തു ഗുണം? പിന്നെന്തുഗുണം? പിന്നെന്തു ഗുണം?

ക്ഷമാമണ്ഡലേ ഭൂപഭൂപാലവൃന്ദൈഃ
സദാ സേവിതം യസ്യ പാദാരവിന്ദം
മനസ്ചേന്ന ലഗ്നം ഗുരോരംഘ്രിപദ്മേ
തതഃ കിം തതഃ കിം തതഃ കിം തതഃ കിം

മഹത്ദേശങ്ങളുടെ അധിപനെങ്കിലും രാജാക്കന്മാരും മഹാരാജാക്കന്മാരും സേവിക്കാനുണ്ടെങ്കിലും മനസ്സ് ഗുരുവിന്റെ പാദം നമിക്കുന്നില്ലെങ്കിൽ പിന്നെന്തു ഗുണം? പിന്നെന്തുഗുണം? പിന്നെന്തു ഗുണം?

യശോ മേ ഗതം ദിക്ഷു ദാനപ്രതാപാ
ജഗദ്വസ്തു സർവം കരേ യത്പ്രസാദാത്
മനസ്ചേന്ന ലഗ്നം ഗുരോരംഘ്രിപദ്മേ
തതഃ കിം തതഃ കിം തതഃ കിം തതഃ കിം

യശസ്സ് ലോകമെങ്ങും വ്യാപിച്ചാലും നിന്റെ കാരുണ്യവും പ്രശസ്തിയും മൂലം ലോകം മുഴുവൻ ഒപ്പമുണ്ടെങ്കിലും മനസ്സ് ഗുരുവിന്റെ പാദം നമിക്കുന്നില്ലെങ്കിൽ പിന്നെന്തു ഗുണം? പിന്നെന്തുഗുണം? പിന്നെന്തു ഗുണം?

ന ഭോഗേ ന യോഗേ ന വാ വാജിരാജൗ
ന കാന്താമുഖേ നൈവ വിത്തേഷു ചിത്തം
മനസ്ചേന്ന ലഗ്നം ഗുരോരംഘ്രിപദ്മേ
തതഃ കിം തതഃ കിം തതഃ കിം തതഃ കിം

ഭോഗത്തിലും യോഗത്തിലും ആസക്തിയില്ലെങ്കിലും അശ്വസമ്പത്തിലും സുന്ദരിയായ ഭാര്യയിലും അടിമയല്ലെന്നാകിലും മനസ്സ് ഗുരുവിന്റെ പാദം നമിക്കുന്നില്ലെങ്കിൽ പിന്നെന്തു ഗുണം? പിന്നെന്തുഗുണം? പിന്നെന്തു ഗുണം?

ആരണ്യേ ന വാ സ്വസ്യ ഗേഹേ ന കാര്യേ
ന ദേഹേ മനോ വർത്തതേ മേ ത്വനർഘ്യേ
മനസ്ചേന്ന ലഗ്നം ഗുരോരംഘ്രിപദ്മേ
തതഃ കിം തതഃ കിം തതഃ കിം തതഃ കിം

ആരണ്യകത്തിൽ ജീവിക്കാനായി മനസ്സിന്റെ വശ്യത നഷ്ടപ്പെട്ടെങ്കിലും ഗൃഹസ്ഥാശ്രമത്തിലും മറ്റ് കർമ്മങ്ങളിലും താത്പര്യം നഷ്ടപ്പെട്ടെങ്കിലും മനസ്സ് ഗുരുവിന്റെ പാദം നമിക്കുന്നില്ലെങ്കിൽ പിന്നെന്തു ഗുണം? പിന്നെന്തുഗുണം? പിന്നെന്തു ഗുണം?

ഗുരോഷ്ടകം യഃ പഠേത്പുണ്യദേഹി
യതിർഭൂപതിർബ്രഹ്മചാരീ ച ഗേഹീ
ലഭേത് വാംഛിതാർത്ഥം പദം ബ്രഹ്മസംജ്ഞം
ഗുരോരുക്തവാക്യേ മനോ യസ്യ ലഗ്നം

ഈ ഏട്ടനെ തൻ്റെ ഗുരുവിനു സമർപ്പിച്ചിരിക്കുന്നതായി വായിക്കുന്ന സദ്‌വൃത്തൻ - അവൻ ഒരു സന്യാസിയോ രാജാവോ ബ്രഹ്മചാരിയോ ഗൃഹനാഥനോ ആകട്ടെ; അവൻ്റെ മനസ്സ് എപ്പോഴെങ്കിലും ഗുരുവിൻ്റെ വാക്കുകളോട് ചേർന്നുനിൽക്കുകയാണെങ്കിൽ, അവൻ ആഗ്രഹിച്ച ലക്ഷ്യം, ബ്രഹ്മം എന്ന് വിളിക്കപ്പെടുന്ന അവസ്ഥ കൈവരിക്കുന്നു

ഇതി ശ്രീ ശങ്കരാചാര്യവിരചിതം ഗുർവഷ്ടകം സമ്പൂർണം

ശ്രീ ശങ്കരാചാര്യർ രചിച്ച ഗുരു അഷ്ടകം ശ്ലോകം അങ്ങനെ അവസാനിക്കുന്നു.





Footer Advt for Web Promotion
TOP