ഗായത്രി മന്ത്രം പ്രഭാതവും പ്രദോഷവും ജപിക്കുന്നത് ശ്രേഷ്ഠമാണ്, പ്രത്യേകിച്ച് കുറഞ്ഞത് 108 തവണ ജപിക്കുന്നത് വലിയ ഫലപ്രാപ്തി നൽകുമെന്ന് വിശ്വസിക്കുന്നു.

ഗായത്രീമന്ത്രം Gayatri Mantra Malayalam
ഓം ഭൂര്‍ഭുവ: സ്വ:
തത് സവിതുര്‍വരേണ്യം
ഭര്‍ഗോ ദേവസ്യ ധീമഹി
ധിയോ യോ ന: പ്രചോദയാത്
ഗായത്രീ മന്ത്രാര്‍ത്ഥം
ലോകം മുഴുവൻ പ്രകാശം പരത്തുന്ന സൂര്യഭഗവാൻ അതുപോലെ നമ്മുടെ ബുദ്ധിയേയും (ധീ) പ്രകാശിപ്പിക്കട്ടെ എന്നാണ് പ്രാർത്ഥനയുടെ സാരം.
ഓം - പരബ്രഹ്മത്തെ സുചിപ്പിക്കുന്ന പുണ്യശബ്ദം
ഭൂ - ഭൂമി
ഭുവസ് - അന്തരീക്ഷം
സ്വര്‍ - സ്വര്‍ഗം
തത് - ആ
സവിതുര്‍ - ചൈതന്യം
വരേണ്യം - ശ്രേഷ്ഠമായ
ഭര്‍ഗസ് - ഊര്‍ജപ്രവാഹം
ദേവസ്യ - ദൈവികമായ
ധീമഹി - ഞങ്ങള്‍ ധ്യാനിക്കുന്നു
ധിയോ യോ ന - ബുദ്ധിയെ
പ്രചോദയാത് - പ്രചോദിപ്പിക്കട്ടെ