മനസ്സിലെ എല്ലാ ദുഃഖങ്ങളും സംശയങ്ങളും മാറ്റി, ദൈവത്തിന്റെ സാന്നിധ്യം അനുഭവപ്പെടാൻ കഴിയട്ടെയെന്ന് പ്രാർത്ഥനയാണ്.

ദൈവമേ കൈതൊഴാം
ദൈവമേ കൈതൊഴാം കേള്‍ക്കുമാറാകണം
പാവമാനെന്നെ നീ കാക്കുമാറാകണം
എന്നുള്ളില്‍ ഭക്തിയുണ്ടാകുമാറാകണം
നിന്നെ ഞാനെന്നുമേ കാണുമാറാകണം
നേര്‍വഴിക്കെന്നെ നീകൊണ്ടുപോയീടേണം
നേര്‍വരും സങ്കടം ഭസ്മമായീടണം
ദുഷ്ട്സംസര്‍ഗ്ഗം വരാതെയായീടണം
ശിഷ്ടരായുള്ളവര്‍ തോഴരായീടാണം
നല്ല കാര്യങ്ങളില്‍ പ്രേമമുണ്ടാകണം
നല്ല വാക്കോതുവാന്‍ ത്രാണിയുണ്ടാകണം
കൃത്യങ്ങള്‍ ചെയ്യുവാന്‍ ശ്രദ്ധയുണ്ടാകണം
സത്യം പറഞ്ഞിടാന്‍ ശക്തിയുണ്ടാകണം
ദൈവമേ കൈതൊഴാം കേള്‍ക്കുമാറാകണം
പാവമാമെന്നെ നീ കാക്കുമാറാകണം