ഭക്തൻ ശ്രീകൃഷ്ണനെ, കരുണാമയനെയും പരമാത്മാവിനെയും, തന്റെ രക്ഷകനായി വിളിക്കുന്നു. അദ്ദേഹം വിഷമങ്ങളെ മാറ്റാനും ദുഖങ്ങളിൽ ആശ്വാസം പകരാനും തന്റെ ദയയും കാരുണ്യവും ദാനം ചെയ്യണമെന്ന് അപേക്ഷിക്കുന്നു.

കരുണ ചെയ്‌വാനെന്തു താമസം കൃഷ്ണാ
കരുണ ചെയ്‌വാനെന്തു താമസം കൃഷ്‌ണാ
കഴലിണ കൈതൊഴുന്നേൻ
അനുപല്ലവി
ശരണാഗതന്മാർക്കിഷ്‌ട വരദാനം ചെയ്‌തു ചെമ്മേ
ഗുരുവായൂപുരംതന്നിൽ
മരുവുമഖില ദുരിതഹരണ ഭഗവൻ
ചരണം 1
താരിൽ തന്വി തലോടും ചാരുത്വം ചേർന്നപാദം
ദൂരത്തിങ്ങിരുന്നോരോ നേരത്തിൽ നിനച്ചാലും,
ചാരത്തങ്ങു വന്നുപചാരത്തിൽ സേവിച്ചാലും
പാരിൽ തിങ്ങിന തവ
പരമ പുരുഷനഖലു ഭേദമേതും
ചരണം 2
ഉരുതരഭവസിന്ധൗ ദുരിതസഞ്ചയമാകും
തിരതന്നിൽ മരുവുന്ന നരതതിക്കവലംബം
മരതകമണിവർണൻ ഹരിതന്നെയെന്നും തവ
ചരിതവർണനങ്ങളിൽ സകലമുനികൾ
പറവതറിവനധുനാ
ചരണം 3
പിഞ്ഛഭരമണിഞ്ഞ പൂഞ്ഛികര ഭംഗിയും
പുഞ്ചിരിചേർന്ന കൃപാപൂർണ്ണകടാക്ഷങ്ങളും
അഞ്ചിത വനമാലഹാരകൗസ്തുഭങ്ങളും
പൊൻചിലമ്പും പാദവും
ഭുവനമദന ഹൃദിമമ കരുതുന്നേൻ
ചരണം 4
ധാതാവാദിയാം ലോകത്രാതാവായുള്ള ഗുരു
ത്രാതാവായുള്ള ഗുരുവാതപുരനികേത
ശ്രീപത്മനാഭാ
പ്രീതികലർന്നിനി വൈകാതെ
കനിവോടെന്റെ വാതാദിരോഗം നീക്കി
വരദ വിതര സകലകുശലമധികം