Virad Vishwakarma Temple Festival 2025 | വിരാട് വിശ്വകർമ്മ ക്ഷേത്രം രാമപുരം Palaveli
രാമപുരം, പാലവേലി ശ്രീ വിരാഡ് വിശ്വകർമ്മ മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവവും പ്രതിഷ്ഠാദിനവും (മകയിരം നക്ഷത്ര പ്രാധാന്യം) 2025 മാർച്ച് 30 മുതൽ ഏപ്രിൽ 03 വരെ (കൊല്ലവർഷം 1100 മീനം 16-20) ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ വിമൽ ആചാര്യയുടേയും മേൽശാന്തി ശ്രീ. സനീഷ് ശർമ്മയുടേയും മുഖ്യകാർമ്മികത്വത്തിൽ നടത്തുവാൻ തീരുമാനിച്ചിരിക്കുന്ന വിവരം അറിയിച്ചുകൊള്ളുന്നു. ഭക്തജനങ്ങളുടെ സാന്നിദ്ധ്യ സഹായസഹകരണങ്ങൾ ഭഗവത് നാമത്തിൽ അഭ്യർത്ഥിക്കുന്നു.
"പ്രപഞ്ചത്തിന്റെ സൃഷ്ടിസ്ഥിതി സംഹാരത്തിന് സർവ്വാധികാരിയും, മഹാമേരുവിന്റെ ശിഖരാന്ത്യത്തിൽ തൻ്റെ പതിനിയായ ഗായത്രിദേവിയോടൊപ്പം വിരാജിച്ച് പ്രപഞ്ച പരിപാലനം യഥാവിധി നടത്തുന്നവനും, സർവ്വദേവീദേവൻമാർക്കും കാരണഭൂതനും, സിദ്ധമുനികൾക്കും, ഋഷികൾക്കും പരമമായ സമാധിയിൽ പരമാനന്ദവും, സർവ്വങ്ങജത്വം, അഷ്ടൈശ്വര്യങ്ങളും ബോധിപ്പിച്ച് കൊടുക്കുന്ന പഞ്ചവേദ പൊരുളുമാണ് ശ്രീ വിമാഡ് വിശ്യകർമ്മ ദേവൻ. നമ്മുടെ നാടിൻ്റെ ഭാഗ്യത്താൽ ആ ഋഷി പരമ്പരയിൽ പെട്ടവർ ഒന്നിച്ചുചേർന്ന് വളരെ കാലമായി ആ പരംപൊരുളിനെ താന്ത്രിക വിധിപ്രകാരം ഉപാസിച്ചു പോരുന്ന പുണ്യസങ്കേതമാണ് പാലവേലി ശ്രീ വിരാഡ് വിശ്വകർമ്മ മഹാദേവ ക്ഷേത്രം. ഈ വർഷവും വളരെ ഗംഭീരമായി താന്ത്രിക ചടങ്ങുകൾ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. ഭഗവാൻ്റെ അനുഗ്രഹ വർഷത്തിന് ഹത്രമായിത്തീരുന്നതിന് എല്ലാ ഭക്തജനങ്ങളുടേയും സാന്നിദ്ധ്യ സഹകരണങ്ങൾ വിശ്വകർമ്മ ദേവന്റെ നാമത്തിൽ അഭ്യർത്ഥിക്കുന്നു.
Events / Programs
ഒന്നാം ഉത്സവം - 2025 മാർച്ച് 30 ഞായർ (1200 മീനം 16 രേവതി)
രണ്ടാം ഉത്സവം - 2025 മാർച്ച് 31 തിങ്കൾ (1200 മീനം 17 അശ്വതി)
മൂന്നാം ഉത്സവം - 2025 ഏപ്രിൽ 01 ചൊവ്വ (1200 മീനം 18 ഭരണി)
നാലാം ഉത്സവം - 2025 ഏപ്രിൽ 02 ബുധൻ (1200 മീനം 19 കാർത്തിക)
അഞ്ചാം ഉത്സവം - 2025 ഏപ്രിൽ 03 വ്യാഴം (1200 മീനം 20 റോഹിണി)
Temple Location
📍 Virad Vishwakarma Temple, Palaveli, Ramapuram, Kottayam, Kerala
Festival Notice
Find Virad Vishwakarma Temple Festival 2025 notice below.