Vembinkulangara Vishnu Temple Vishu Festival 2025 | വേമ്പിൻകുളങ്ങര ശ്രീമഹാവിഷ്ണു ക്ഷേത്രം വിഷു മഹോത്സവം
ക്ഷേത്രങ്ങൾ ഈശ്വരാരാധനയുടെ വിളനിലമാണ്. ക്ഷേത്രേശന്മാരും തന്ത്രിയും പൂജാരിയും ക്ഷേത്രജീവനക്കാരും ഭക്തരും ഒന്നു ചേർന്ന് ആരാധിക്കു മ്പോഴാണ് വിഗ്രഹം ചൈതന്യവത്താകുന്നത് ഇതിൽ ആർക്കെങ്കിലും തങ്ങളുടെ രോഗാ വസ്ഥകൊണ്ടോ, കാലാവസ്ഥാ വ്യതിയാനം കൊണ്ടോ ക്ഷേത്രത്തിന് സംഭവിച്ചേക്കാവുന്ന പോരായ്മ കൾക്കുള്ള ഒരു പ്രായശ്ചിത്തമാണ് ഉത്‌സവം. അതിനും പോരായ്മ വന്നാൽ തീർച്ചയായും ക്ഷേത്രം ജീർണ്ണതയിലേക്ക് മാറും. ആ ജീർണ്ണത നാട്ടുകാരെ മുഴുവൻ ബാധിക്കും ക്ഷേത്രം നന്നായെങ്കിലേ ദേശം നന്നാവൂ. കാലാകാലങ്ങളിൽ സംഭവിച്ച ജീർണ്ണത ഈ അഞ്ചു വിഭാഗക്കാരും ഒന്നു ചേർന്ന് പരിഹരിക്കണം കലശങ്ങൾ, പൂജകൾ, നാമജപം, പുരാണ പാരായണം എന്നിവ ആ ശുദ്ധിക്ക് അവിഭാജ്യഘടകങ്ങളാണ്.
ഒരു വിഷുക്കാലംകൂടി വന്നെത്തിയിരിക്കുന്നു. വിഷുക്കാലം നമുക്കെല്ലാം ഉത്സവത്തിൻ്റെ നാളുകളാണ്. നട്ടാ ശ്ശേരി വേമ്പിൻകുളങ്ങര ഭഗവാൻ്റെ തിരുവുത്സവവും, ഭാഗവത സപ്താഹവുമെല്ലാം നട്ടാശ്ശേരി ഗ്രാമവാസികളുടെ മന സ്സിൽ ആനന്ദത്തെ നിറയ്ക്കുന്നു ഏപ്രിൽ 6 ന് രാവിലെ മഹാഗണപതിഹോമവും, വൈകിട്ട് മാഹാത്മ്യ പാരായണത്തോടെ ആരംഭിക്കുന്ന സപ്‌താഹവും, ഏപ്രിൽ 7 ലെ കലശദിനാചരണവും, കൂടാതെ സപ്‌താഹത്തിലെ വിവിധ അവതാരങ്ങ ളൂടെ അവതരണവും, ഏപ്രിൽ 13 ലെ സപ്‌താഹ സമാപനവും ദേശവിളക്കും, വിവിധ കലാപരിപാടികളും, എപ്രിൽ 14 വിഷു ദിനത്തിലെ തേരണ്‌ഡവും, താലപ്പൊലിയുമെല്ലാം നമ്മളിൽ ഭക്തി നിറയ്ക്കുന്നു. അങ്ങനെ പരിശുദ്ധമായ മന സ്സോടെ ഭഗവദനുഗ്രഹത്തോടെ നമുക്കെല്ലാം ഈ സത്‌കർമ്മങ്ങളിൽ പങ്കാളികളാകാം
നമ്മുടെ ക്ഷേത്രത്തിൽ ക്ഷേത്ര പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടന്നുവരുന്നു. ക്ഷേത്രചുറ്റമ്പലം എന്ന സ്വപ്നത്തിന്റെ സാക്ഷാത്‌കാരത്തിനായി ഭക്തജനങ്ങൾ പ്രയത്നിച്ചുകൊണ്ടിരിക്കുന്നു. ശ്രീമദ് ഭാഗവത സപ്‌താഹത്തിലും ക്ഷേത്രാചാരങ്ങൾക്ക് മുൻതൂക്കം നൽകി ക്ഷേത്രകലകളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് നടത്തപ്പെടുന്ന വിഷു മഹോത്സവം എന്നിവയുടെ വിശദവിവരങ്ങളടങ്ങിയ ഈ നോട്ടീസ് ഭക്തജനസമക്ഷം സമർപ്പിക്കുന്നു പ്രസ്‌തുത പരിപാടികളിലെല്ലാം എല്ലാ ഭക്തജനങ്ങളുടേയും സാന്നിദ്ധ്യവും സഹകരണവും ഉണ്ടാകണമെന്ന അഭ്യർത്ഥനയോടുകൂടി, എല്ലാ ഭക്തജന ങ്ങൾക്കും ഭഗവദീഅനുഗ്രഹം ഉണ്ടാവണമെന്ന പ്രാർത്ഥനയോടുകൂടി
Events / Programs
06-04-2025 (1200 മീനം 23 ഉത്രം) ഞായർ മത്സ്യാവതാരം
07-04-2025 (1200 മീനം 24 ഹസ്തം) തിങ്കൾ കൂർമ്മാവതാരം
08-04-2025 (1200 മീനം 25 ചിത്തിര) ചൊവ്വ വരാഹാവതാരം
09-04-2025 (1200 മീനം 26 സ്വാതി) ബുധൻ നരസിംഹാവതാരം
10-04-2025 (1200 മീനം 27 വിശാഖം) വ്യാഴം വാമനാവതാരം
11-04-2025 (1200 മീനം 28 അനിഴം) വെള്ളി പരശുരാമാവതാരം
12-04-2025 (1200 മീനം 29) ശനി ശ്രീരാമാവതാരം
12-04-2025 (1200 മീനം 29 ജ്യേഷ്ഠ) ശനി ബലരാമാവതാരം
14-04-2025 (1200 മേടം 01 അശ്വതി) തിങ്കൾ - വിഷുശ്രീകൃഷ്‌ണാവതാരം
Temple Location
📍 Vembinkulangara Sree Mahavishnu Temple, Water Supply Road, Nattassery, Kottayam - 686032, Kerala
Festival Notice
Find Vembinkulangara Sree Mahavishnu Temple Festival 2025 notice below.