Cheruvally Meena Pooram Festival 2025 | മീന പൂരം ചെറുവള്ളി ക്ഷേത്രം
ആദിപരാശക്തിയും അഭീഷ്‌ഠവരദായനിയുമായ ചെറുവള്ളി ശ്രീഭഗവതിയുടെ ഈ വർഷത്തെ തിരുവുത്സവം ഏപ്രിൽ 2-ാം തിയതി മുതൽ 10-ാം തിയതി വരെ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. (1200 മീനം 10-27) ദേശാധിപതിയായ അമ്മയുടെ ഭക്തർ തൃസന്ധ്യനേരം തെളിയിക്കുന്ന ദേശവിളക്കിൻ്റെ ദീപപ്രഭ ചൊരിഞ്ഞു നിൽക്കുന്ന ഏപ്രിൽ 2-ാം തിയതി ദീപാരാധനക്ക് ശേഷം കൊടിയേറി ഏപ്രിൽ 10-ാം തിയതി (മീനം 27) തിരു ആറാട്ടോടുകൂടി സമംഗളം സമാപിക്കുന്നതാണ്.
ചിരപുരാതനമായ ഈ ക്ഷേത്രത്തിലെ ഭക്തിസാന്ദ്രവും ചൈതന്യവുമായ ഉത്സവ ചടങ്ങുകളിൽ ഏവരും പങ്കുചേർന്ന് അമ്മയുടെ അനുഗ്രഹത്തിന് പാത്രീഭൂതരാകണമെന്ന് ചെറുവള്ളി അമ്മയുടെ തിരുനാമത്തിൽ അഭ്യർത്ഥിക്കുന്നു.
ക്ഷേത്രത്തിൽ നടന്ന് വരുന്ന വികസന പ്രവർത്തനങ്ങൾ ഭക്തരുടെ അകമഴിഞ്ഞ സഹകരണം കൊണ്ട് അനുസൃതം തുടർന്ന് വരുവാൻ സാധിക്കുന്നുണ്ട്. സുബ്രഹ്മണ്യസ്വാമിയുടെ നടയിലെ നടപന്തലും കൊടുംകാളി യക്ഷിയമ്മ ക്ഷേത്ര കോമ്പൗണ്ടിലെ മണ്ഡപവും പൂർത്തികരിക്കാൻ സാധിച്ചു.
കൂടാതെ തിരുവിതാംകൂർ ദേവസ്യം ബോർഡ് അനുവദിച്ച രംഗവേദിയും ടോയ്‌ലറ്റ് കോംപ്ലക്‌സ് ഉൾപ്പെടെയുള്ള ഗസ്റ്റ് ഹൗസിന്റെ നിർമ്മാണ നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തീകരിച്ചുകൊണ്ടിരിക്കുന്നു. തുടർന്നും എല്ലാ ഭക്തജനങ്ങളുടെയും അകമഴിഞ്ഞ സഹായ സഹകരണങ്ങൾ ഉണ്ടാവണമെന്ന് അഭ്യർത്ഥിച്ചുകൊണ്ടും ദേവീചൈതന്യം നിറഞ്ഞു നിൽക്കുന്ന ഉത്സവനാളുകളിൽ ഏവരുടെയും സാന്നിധ്യം സാദരം ക്ഷണിച്ചുകൊണ്ടും ഈ തിരുവുത്സവചാർത്ത് ഭക്ത്യാദരപൂർവ്വം സമർപ്പിച്ചുകൊള്ളുന്നു....
തിരുവിതാംകൂർ ദേവസ്വം ബോർഡ് മേജർ ചെറുവള്ളി ശ്രീദേവീ ക്ഷേത്രം മീന പൂരം.
Events / Programs
2025 ഏപ്രിൽ 2 മുതൽ 10 വരെ (1200 മീനം 19 മുതൽ 27)
തൃക്കൊടിയേറ്റ് ദേശവിളക്ക് - 2nd April 2025
പൂരം ഉത്സവബലി 9th April 2025
തിരു: ആറാട്ട് ദീപകാഴ്‌ച 10th April 2025
മുടിയേറ്റ് 4th April 2025 (1200 മീനം 21)
Temple Location
📍 Cheruvally Devi Temple, Kavumbhagam, Cheruvally - 686519, Kottayam, Kerala
Festival Notice
Find Cheruvally Devi Temple Festival 2025 notice below.