കേതുദോഷം ശാന്തമാക്കുന്നതിലും, ജീവിതത്തിൽ ശാന്തിയും ഐശ്വര്യവും വരിക്കാനുമുള്ള വിശേഷമായ പ്രഭാവമുള്ളതാണ് ഈ സ്തോത്രം.

ഗണാഷ്‌ടകം
1. ഏകദന്തം മഹാകായം
തപ്‌തകാഞ്ചന സന്നിഭം
ലംബോദരം വിശാലാക്ഷം
വന്ദേ ഹം ഗണനായകം
സാരം: ഏകദന്തനും മഹാ ശരീരിയും കാച്ചിയ തങ്കത്തിന് സമാനമായ (വര്‍ണ്ണത്തോടെ) പ്രകാശമുള്ളവനും വലിയ ഉദരത്തോടുകൂടിയവനും വിശാല നയനങ്ങളോടുകൂടിയവനും ഭൂതഗണങ്ങള്‍ക്കധിപതിയുമായ ശ്രീ മഹാഗണപതിയെ ഞാനിതാ നമസ്‌ക്കരിക്കുന്നു.
2. മൗഞ്‌ജീ കൃഷ്‌ണാ ജിനധരം
നാഗയജ്‌ഞോപവീതിനം
ബാലേന്ദു വിലസന്മൌലിം
വന്ദേ ഹം ഗണനായകം
സാരം: മുഞ്ഞപ്പുല്ല്, കൃഷ്‌ണാജിനം എന്നിവ ധരിച്ചവനും സര്‍പ്പത്തെ പൂണുലായി ധരിച്ചവനും ശിരസ്സില്‍ ബാലചന്ദ്രന്‍ പ്രകാശിക്കുന്നവനും ഭൂതഗണങ്ങള്‍ക്കധിപതിയുമായ ശ്രീ മഹാഗണപതിയെ ഞാനിതാ നമസ്‌ക്കരിക്കുന്നു.
3. അംബികാ ഹൃദയാനന്ദം
മാതൃഭിഃ പരിപാലിതം
ഭക്‌തപ്രിയം മദോന്മത്തം
വന്ദേ ഹം ഗണനായകം
സാരം: അമ്മയായ പാര്‍വ്വതീ ദേവിയുടെ ഹൃദയത്തിനാനന്ദമരുളുന്നവനും, സപ്‌ത മാതൃഗണങ്ങളാല്‍ രക്ഷിക്കപ്പെട്ടവനും ഭക്‌തന്മാരോട് വാത്സല്യമുള്ളവനും മദോന്മത്തനും ഭൂതഗണങ്ങള്‍ക്കധിപനുമായ ശ്രീ മഹാഗണപതിയെ ഞാനിതാ നമസ്‌ക്കരിക്കുന്നു.
4. ചിത്രരത്ന വിചിത്രാംഗം
ചിത്രമാലാ വിഭൂഷിതം
ചിത്രരൂപ ധരം ദേവം
വന്ദേ ഹം ഗണനായകം
സാരം: പലവിധം രത്നങ്ങളാല്‍ അലംകൃതമായ ശരീരത്തോടും നാനാതരം ഹാരങ്ങളാല്‍ അലംകൃതനും വിചിത്രങ്ങളായ രൂപങ്ങളെ ധരിച്ചിരിക്കുന്നവനും ദേവനും ഭൂതഗണങ്ങള്‍ക്കധിപനുമായ ശ്രീ മഹാഗണപതിയെ ഞാനിതാ നമസ്‌ക്കരിക്കുന്നു.
5. ഗജവക്‌്രതം സുരശ്രേഷ്‌ഠം
കര്‍ണ്ണ ചാമര ഭൂഷിതം
പാശാങ്കുശ ധരം ദേവം
വന്ദേ ഹം ഗണനായകം
സാരം: ഗജത്തിന്റെ മുഖത്തോടു കൂടിയവനും, ദേവതകളില്‍ ശ്രേഷ്‌ഠനും ചെവികളാകുന്ന ചാമരങ്ങളാല്‍ അലംകൃതനും പാശവും അങ്കുശവും ധരിച്ചിരിക്കുന്നവനുമായ ദേവനും ഭൂതഗണങ്ങള്‍ക്കധിപനുമായ ശ്രീ മഹാഗണപതിയെ ഞാനിതാ നമസ്‌ക്കരിക്കുന്നു.
6. മൂഷികോത്തമ മാരൂഹ്യ
ദേവാസുര മഹാവിവേ
യോദ്ധൂ കാമം മഹാവീര്യം
വന്ദേ ഹം ഗണനായകം
സാരം: ദേവാസുര യുദ്ധത്തില്‍ മൂഷികോത്തമനെ വാഹനമാക്കിക്കൊണ്ട് യുദ്ധം ചെയ്‌തവനും മഹാ പരാക്രമിയും ഭൂതഗണങ്ങള്‍ക്കധിപനുമായ ശ്രീ മഹാഗണപതിയെ ഞാനിതാ നമസ്‌ക്കരിക്കുന്നു.
7. യക്ഷകിന്നര ഗന്ധര്‍വ്വ
സിദ്ധ വിദ്യാധരൈര്‍സ്സദാ
സ്‌തൂയമാനം മഹാത്മാനം
വന്ദേ ഹം ഗണനായകം
സാരം: യക്ഷ കിന്നര ഗന്ധര്‍വ്വ സിദ്ധ വിദ്യാധരാദികളാല്‍ സദാ സ്‌തുതിക്കപ്പെടുന്നവനും മഹാത്മാവും ഭൂതഗണങ്ങള്‍ക്കധിപനുമായ ശ്രീ മഹാഗണപതിയെ ഞാനിതാ നമസ്‌ക്കരിക്കുന്നു.
8. സര്‍വ്വ വിഘ്‌ന ഹരം ദേവം
സര്‍വ്വ വിഘ്‌ന വിവര്‍ജ്‌ജിതം
സര്‍വ്വ സിദ്ധി പ്രദാതാരം
വന്ദേ ഹം ഗണനായകം
സാരം: സര്‍വ്വ വിഘ്‌നങ്ങളേയും ഉണ്ടാക്കുന്നവനും, ദേവനും, സര്‍വ്വ വിഘ്‌നങ്ങളേയും ഒഴിവാക്കുന്നവനും, സര്‍വ്വ സിദ്ധികളേയും നല്‍കുന്നവനും, ഭൂതഗണങ്ങള്‍ക്കധിപനുമായ ശ്രീ മഹാഗണപതിയെ ഞാനിതാ നമസ്‌ക്കരിക്കുന്നു.
ഫലശ്രുതി:
9. ഗണാഷ്‌ടക മിദം പുണ്യം
ഭക്‌തിതോയഃ പഠേന്നരഃ
വിമുക്‌ത സര്‍വ്വ പാപേഭ്യോ
രുദ്ര ലോകം സ ഗഛതി
സാരം: പുണ്യകരമായ ഈ ഗണാഷ്‌ടകം ഭക്‌തിയോടുകൂടി ആരാണോ പഠിക്കുന്നത്, അവര്‍ സര്‍വ്വ പാപങ്ങളില്‍നിന്നും മുക്‌തരായി ശ്രീ കൈലാസത്തില്‍- രുദ്രലോകത്തില്‍ എത്തിച്ചേരും.