ഗണേശനെ സ്മരിക്കുന്നത് ജീവിതത്തിലെ എല്ലാ മേഖലകളിലും സമൃദ്ധിയും സമാധാനവും നേടാൻ സഹായിക്കുന്നു.
ഗണേശസ്തുതി
ഗളദ്ദാനഗണ്ഡം മിളദ്ഭൃംഗഷണ്ഡം
ചലച്ചാരുശുണ്ഡം ജഗത്ത്രാണശൗണ്ഡം
ലസദ്ദന്തകാണ്ഡം വിപദ്ഭംഗചണ്ഡം
ശിവപ്രേമപിണ്ഡം ഭജേവക്രതുണ്ഡം

മദജലമൊഴുകുന്ന കവിൾത്തടത്തോടും ചുറ്റിക്കൂടി പറക്കുന്ന വണ്ടുകളോടും മെല്ലെ മെല്ലെ ആടുന്ന തുമ്പിക്കരത്തോടും കൂടിയവനായി ലോകരക്ഷണ സമർത്ഥനായി പ്രകാശമാനമായ തടിച്ചു നീണ്ട കൊമ്പുള്ളവനായി ആപത്തുകളെ നശിപ്പിക്കാൻ ശക്തിയുള്ളവനായി പരമശിവന്റെ പ്രേമഭാജനമായിരിക്കുന്ന ഗണപതിയെ ഞാൻ നമസ്കരിക്കുന്നു.