Arivinte Kaveri is a Malayalam devotional song dedicated to Lord Ganesha. ഗണപതിയുടെ മഹിമയും കൃപയും വാഴ്ത്തുന്ന ഈ ഭക്തിഗാനം ഭക്തരുടെ മനസ്സ് പവിത്രമാക്കുന്നു.
Album : Om Gananaadham (1993)
Lyrics : Sarath Vayalar, Rajeev Alunkal
Music : Kalavoor Balan
Singer : K J Yesudas
അറിവിന്‍റെ കാവേരി - മലയാളം വരികൾ
അറിവിന്‍റെ കാവേരി അടിയന്‍റെ അകതാരിൽ
അനുദിനം നിറയ്ക്കുന്ന ഗജമുഖനേ (അറിവിന്‍റെ....)
അഗതിയാം ഞാനിന്ന് തൊഴുതു നിൽക്കുന്നു
മിഴി തുറക്കേണമേ ഗുരുനാഥനേ
അലിവോലുമിടപ്പള്ളി തമ്പുരാനേ (അറിവിന്‍റെ.....)

അശരണനാമിവൻ അവിടുത്തെ തിരുമുമ്പിൽ
ആയിരത്തെട്ടു വട്ടം ഏത്തമിട്ടു (അശരണ)
അമ്മ പഠിപ്പിച്ച മൂലമന്ത്രങ്ങളാൽ
അഭിഷേകമേകുവാനായ് കാത്തുനിൽപ്പൂ
ഒരു വാക്കും മിണ്ടാതെ അറിയാത്ത ഭാവത്തിൽ
അടിയനെ നോവിച്ച് ഇരുന്നിടല്ലേ (അറിവിന്‍റെ.....)
കലിയുഗ ക്ലേശത്താൽ കരകാണാതലയുമ്പോൾ
കൈപിടിച്ചെന്നെ നയിക്കുവോനേ (കലിയുഗ)
യാത്ര തുടർന്നു ഞാൻ തിരുനട പൂകിയ
യാതന ചൊല്ലിടുമ്പോൾ അറിഞ്ഞിടേണേ
പിഴവെല്ലാം പൊറുത്തു നീ ഇനിയെന്നെ കാക്കേണേ
അഴലുകൾ ഒക്കെയും നീക്കിടെണേ (അറിവിന്‍റെ.....)