Ravipuram Sree Krishna Swamy Temple Festival 2025 Ernakulam

രവിപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ 1200/2025 മാണ്ഡത്തെ ഉത്സവ പരിപാടികൾ....
31-03-2025 (17-08-1200) മുതൽ 05-04-2025 (22-08-1200) വരെ. Ravipuram Sree Krishna Swamy Temple which is located in the heart of Ernakulam.

Ravipuram Sree Krishna Swamy Temple Festival 2025 Ernakulam

Ravipuram Sree Krishna Swamy Temple Festival – Grand Utsavam in Ernakulam നൂറ്റാണ്ടുകൾ പഴക്കമുള്ള അതിപുരാതനമായ രവിപുരം ക്ഷേത്രത്തിൽ രവിപുരം പൗരസമിതി ടെമ്പിൾ ട്രസ്റ്റിൻ്റെയും ബഹു. കൊച്ചി ദേവസ്വം ബോർഡി ന്റെയും സംയുക്താഭിമുഖ്യത്തിൽ 31.3.2025 തിങ്കളാഴ്‌ച കൊടി കയറി 5.4.2025 ശനിയാഴ്‌ച ആറാട്ടോടുകുടി ഉത്സവം കൊണ്ടാടുവാൻ നിശ്ചയിച്ചി ട്ടുള്ള വിവരം ഭക്തജനങ്ങളെ അറിയിച്ചുകൊള്ളുന്നു. എല്ലാ മാസവും ക്ഷേത്രത്തിൽ പ്രതിഷ്‌ഠാ നക്ഷത്രമായ പുണർതം നാളിൽ ദേവനെ നവകം പഞ്ചഗവ്യാഭിഷേകം നടത്തി പവിത്രീകരിച്ച് പരിശുദ്ധമാക്കി ചൈതന്യം വർദ്ധിപ്പിക്കുന്നു. അഷ്‌ടമിരോഹിണി മഹോത്സവം, കൊടികയറി 6 ദിവസം ഉത്സവം, രണ്ട് ദിവസം നീണ്ടുനിൽക്കുന്ന ഏകാദശിവിളക്ക് മഹോത്സവം, 108 തേങ്ങയുടെ അഷ്ട‌ദ്രവ്യഗണപതിഹോമത്തോടെ വിനായക ചതുർത്ഥി, മണ്ഡലം 41- ന് അയ്യപ്പൻപാട്ട്, മാസംതോറും ആയില്യനാളിൽ നാഗ പൂജ, എല്ലാ ഏകാദശിക്കും നാരായണീയപാരായണം, രാമായണ മാസാചരണം, പ്രഭാഷണങ്ങൾ, നവരാത്രിപൂജ, വിദ്യാരംഭം, മാസംതോറും ഒന്നാം തീയതി നാമജപാർച്ചന തുടങ്ങിയവയും മുടങ്ങാതെ നടത്തിവരുന്നു. ടിപ്പുവിന്റെ പടയോട്ടക്കാലത്ത് ആക്രമണ ഭീഷണിമൂലം ഗുരുവായൂര പ്പൻ്റെ വിഗ്രഹം ഗുരുവായൂരിൽനിന്ന് ജലമാർഗ്ഗേണ അമ്പലപ്പുഴക്കുള്ള യാത്രാ മദ്ധ്യേ രവിപുരം ക്ഷേത്രത്തിൻ്റെ പടിഞ്ഞാറുഭാഗത്തുള്ള എറണാകുളം കായലിൽ എത്തിയപ്പോൾ രാത്രിയിൽ മഴയും കാറ്റും മൂലം യാത്ര തുടരാനാകാതെ വന്നു. തുടർന്ന് ഗുരുവായൂരപ്പൻ്റെ വിഗ്രഹം രവിപുരം ക്ഷേത്രത്തിൽ ഇറക്കി എഴുന്നള്ളിച്ച് (വലിയമ്പലത്തിൽ ഇപ്പോൾ അനന്തശയനത്തിന് വിളക്ക് കൊളുത്തി ആരാധിക്കുന്ന സ്ഥലത്ത്) പൂജയും നിവേദ്യവും സമർപ്പിച്ചു. ഇത് ഡോ. എ. ശ്രീധരമേനോന്റെ കേരളചരിത്രത്തിൽ പ്രതിപാദിച്ചിട്ടുണ്ട്. ആ ദിവസം ഒരു വ്യാഴാ ഴ്ച്‌ചയായിരുന്നു. ഇങ്ങനെ ചരിത്രപ്രസിദ്ധവും പുരാതനവുമായ ക്ഷേത്രത്തിൽ പ്രഗത്ഭരായ കലാകാരന്മാർ പങ്കെടുക്കുന്ന ക്ഷേത്രാന്തരീക്ഷത്തിന് യോജിച്ച പരിപാടികളാണ് ഉത്സവത്തിന് ഒരുക്കിയിട്ടുള്ളത്.

പറവഴിപാട് നടത്തുവാൻ താല്‌പര്യമുള്ളവർക്ക് ഭഗവാൻ്റെ തിരുനടയിൽ വച്ച് നടത്താവുന്നതാണ്. ആറാട്ടുദിവസം നടക്കുന്ന പകൽപ്പൂരം എഴുന്നള്ളിച്ച് പടിഞ്ഞാറെ നടയിലുള്ള അലങ്കാരഗോപുരത്തിൽനിന്നും ആന, പഞ്ചവാദ്യം, പാണ്ടിമേളം എന്നിവയോടുകൂടി നടത്തുന്നതാണ്. കരുണാമയനും ഭക്തപ്രിയനുമായ രവിപുരത്തപ്പൻ തൻ്റെ ഭക്തർക്ക് സന്താന സൗഭാഗ്യം, മാംഗല്യഭാഗ്യം, രോഗശാന്തി, ഐശ്വര്യം തുടങ്ങിയവ നൽകി അനുഗ്രഹിക്കുന്നു എന്നാണ് ഫലശ്രുതി. രവിപുരം ക്ഷേത്രം നവീകരിച്ച് പുനഃ പ്രതിഷ്ഠ നടത്തിയതിനുശേഷം തദ്ദേശത്തിന് അനവരതം അഭിവൃദ്ധി ഉണ്ടായി ക്കൊണ്ടിരിക്കുന്നു എന്നത് ഒരു ഉദാഹരണം മാത്രമാണ്. രവിപുരത്തപ്പൻ്റെ ഉത്സവം വിജയപ്രദമാക്കിത്തീർക്കുവാൻ ഭക്തജനങ്ങളുടെ നിർലോഭമായ സഹായസഹകരണങ്ങൾ അഭ്യർത്ഥി ക്കുന്നു. വിളക്കു വെപ്പ്, നിറമാല, കലാപരിപാടികൾ എന്നിവ വഴിപാടായി നടത്തി സഹകരിക്കുവാൻ വിനീതമായി അപേക്ഷി ക്കുന്നു. ക്ഷേത്രത്തിൽ 1.4.2025 മുതൽ 5.4.2025 വരെ നടത്തുന്ന അന്നദാനത്തിന് ആവശ്യമായ പച്ചക്കറി, പലചരക്ക്

ഉത്സവപരിപാടികൾ
ഒന്നാം ദിവസം : 31.3.2025 (17.8.1200) തിങ്കൾ (അശ്വതി)
രണ്ടാം ദിവസം : 1.4.2025 (18.8.1200) ചൊവ്വ (ഭരണി)
മൂന്നാം ദിവസം : 2.4.2025 (19.8.1200) ബുധൻ (രോഹിണി)
നാലാം ദിവസം : 3.4.2025 (20.8. 1200) വ്യാഴം (മകയിരം)
അഞ്ചാം ദിവസം : 4.4.2025 (21.8.1200) വെള്ളി (തിരുവാതിര)
ആറാം ദിവസം : 5.4.2025 (22.8.1200) ശനി (പുണർതം)

Temple Location

📍 Ravipuram Sreekrishnaswami Temple, Ravipuram Rd, Ravipuram, Perumanoor, Ernakulam - 682016, Kerala

Festival Notice

Find Ravipuram Sreekrishnaswami Temple Festival 2025 notice below.

Ravipuram Sreekrishnaswami Temple Ulsavam Images



Footer Advt for Web Promotion

For Media Partnerships +91 88480 85703

Whatsapp Temples of Kerala
TOP