ഈ സ്തുതിയില്‍ ശാസ്താവിനെ ആരാധിക്കുന്നത് വിദ്യാഭിവൃദ്ധിക്കും മനസ്സിന്റെ പ്രഭാവത്തിനും കാരണമാകും.

വിദ്യാപ്രദ മഹാശാസ്താവ്
ശാന്തംശാരദചന്ദ്രകാന്തധവളം ചന്ദ്രാഭിരാമാനനം
ചന്ദ്രാര്‍ക്കോപമകാന്തകുണ്ഡലധരം ചന്ദ്രാവഭാസാംശുകം
വീണാം പുസ്തകമക്ഷസൂത്രവലയം വ്യാഖ്യാനമുദ്രാംകരൈര്‍
ബിഭ്രാണംകലയേസദാ ഹൃദിമഹാശാസ്താരമാദ്യംവിഭും
ശാന്തസ്വരൂപനും ശരദ്കാലചന്ദ്രകാന്തത്തിന്റെ ധവളവര്‍ണ്ണത്തോടുകൂടിയവനും ചന്ദ്രനേപ്പോലെശോഭിക്കുന്ന മനോഹരമുഖത്തോടുകൂടിയവനും സൂര്യചന്ദ്രന്‍മാരെപ്പോലെ ശോഭിക്കുന്ന കുണ്ഡലങ്ങളണിഞ്ഞവനും ചതുര്‍ബാഹുക്കളില്‍വീണ, പുസ്തകം, അക്ഷമാല, വ്യാഖ്യാനമുദ്ര എന്നിവ ധരിച്ചവനും വിഭുവുമായമഹാശാസ്താവിനെ ഞാന്‍ നിത്യവുംഹൃദയത്തില്‍ ധ്യാനിക്കുന്നു. ശാസ്താവിന്റെസത്വഗുണസ്വരൂപ ധ്യാനമാണിത്.