ത്രിലോകങ്ങളെയും മോഹിപ്പിക്കുന്നവനായ ശാസ്താവ് ഭക്തജനങ്ങളുടെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കുന്നു.

ത്രൈലോക്യമോഹന ശാസ്താവ്
തേജോമണ്ഡലമധ്യഗം ത്രിണയനം
ദിവ്യാംബരാലങ്കൃതം
ദേവം പുഷ്പശരേക്ഷുകാര്‍മുകലസ-
ന്മാണിക്യപാത്രാഭയം
ബിഭ്രാണംകരപങ്കജൈര്‍മദഗജ-
സ്‌കന്ധാധിരൂഢംവിഭും
ശാസ്താരംശരണം ഭജാമിസതതം
ത്രൈലോക്യസമ്മോഹനം
തേജോമണ്ഡലത്തിന്റെ മദ്ധ്യത്തില്‍ ഇരിക്കുന്നവനും ത്രിനേത്രങ്ങളോടുകൂടിയവനും ദിവ്യമായവസ്ത്രങ്ങളാല്‍അലങ്കരിക്കപ്പെട്ടവനും പുഷ്പശരം(പൂവമ്പ്), ഇക്ഷുകാര്‍മ്മുകം(കരിമ്പിന്‍ വില്ല്) മാണിക്യനിര്‍മ്മിതമായ പാത്രം, അഭയമുദ്ര എന്നിവ നാലുകരങ്ങളില്‍ ധരിക്കുന്നവനും മദയാനയുടെകഴുത്തില്‍ഇരിക്കുന്നവനും ത്രൈലോക്യങ്ങളെമോഹിപ്പിക്കുന്നവനും വിഭുവും ആയ ശാസ്താവിനെ എല്ലായ്‌പ്പോഴുംശരണം പ്രാപിക്കുന്നു.ശാസ്താവിന്റെരജോഗുണസ്വരൂപ ധ്യാനമാണിത്