ഈ രൂപം സമസ്ത ദുരിതങ്ങളും ശമിപ്പിക്കുകയും വിജയവും അഭയവും നല്‍കുകയും ചെയ്യുന്നു.

ശത്രുമര്‍ദ്ദകശാസ്താവ്
കല്‍ഹാരോജ്ജ്വല നീലകുന്തളഭരം
കാളാംബുദശ്യാമളം
കര്‍പ്പൂരാകലിതാഭിരാമവപുഷം
കാന്തേന്ദു ബിംബാനനം
ശ്രീദണ്ഡാങ്കുശപാശശൂലവിലസത്
പാണിംമദാന്ധദ്വിപാ-
രൂഢം ശത്രുവിമര്‍ദ്ദനം ഹൃദിമഹാ-
ശാസ്താരമാദ്യം ഭജേ
കല്‍ഹാരത്തിനേപ്പോലെ(നീല ആമ്പലിനെപ്പോലെ) ഉജ്ജ്വലിക്കുന്ന നീലനിറമാര്‍ന്ന തലമുടിക്കെട്ടോടുകൂടിയവനും, കാര്‍മ്മേഘത്തിന്റെ ശ്യാമവര്‍ണ്ണത്തോടുകൂടിയവനും, കര്‍പ്പൂരസുഗന്ധത്താല്‍ അഭിരാമമായദേഹത്തോടു കൂടിയവനും കാന്തിയേറിയ ചന്ദ്രബിംബം പോലെ പ്രകാശിക്കുന്ന മുഖത്തോടുകൂടിയവനുംദണ്ഡം(ഇരുമ്പുലക്ക), പാശം(കയറ്), അങ്കുശം(തോട്ടി), ശൂലംഎന്നിവ ധരിച്ച നാലുകരങ്ങളോടുകൂടിയവനും മദയാനയുടെ പുറത്തേറിയവനും ശത്രുക്കളെമര്‍ദ്ദിക്കുന്നവനും ആദ്യനു മായമഹാശാസ്താവിനെ ഞാന്‍ ഹൃദയത്തില്‍ ഭജിക്കുന്നു. ശാസ്താവിന്റെതമോഗുണസ്വരൂപ ധ്യാനമാണിത്.