ശനിയുടെ അധിദേവതയായ ശാസ്താവിനെ ഭജിക്കുന്നത് ശനിദോഷം ശമിപ്പിച്ച് അനുഗ്രഹം പ്രാപിക്കാൻ സഹായകമാണ്.

ശാസ്ത പഞ്ചരത്‌ന സ്‌തോത്രം Sastha Pancharatna Stotram
ലോകവീരം മഹാപൂജ്യം
സർവ്വരക്ഷാകരം വിഭും
പാർവ്വതീഹൃദയാനന്ദം
ശാസ്താരം പ്രണമാമ്യഹം
വിപ്രപൂജ്യം വിശ്വവന്ദ്യം
വിഷ്ണുശംഭോ! പ്രിയംസുതം
ക്ഷിപ്രപ്രസാദനിരതം
ശാസ്താരം പ്രണമാമ്യഹം
മത്തമാതംഗ ഗമനം
കാരുണ്യാമൃത പൂരിതം
സർവ്വവിഘ്നഹരം ദേവം
ശാസ്താരം പ്രണമാമ്യഹം
അസ്മത് കുലേശ്വരം ദേവ-
മസ്മച്ഛത്രു വിനാശനം
അസ്മദിഷ്ട പ്രദാതാരം
ശാസ്താരം പ്രണമാമ്യഹം
പാണ്ഡേശ്യ വംശതിലകം
കേരളേകേളിവിഗ്രഹം
ആർത്തത്രാണപരം ദേവം
ശാസ്താരം പ്രണമാമ്യഹം
ഫലശ്രുതി
പഞ്ചരത്നാഖ്യ മേതദ്യോ
നിത്യം ശുദ്ധ പഠേന്നരഃ
തസ്യ പ്രസന്നോ ഭഗവാൻ
ശാസ്താ വസതി മാനസേ