പ്രഭാസത്യകസമേത ശാസ്താവ് Malayalam Sloka

പ്രഭാ സത്യക സമേതശാസ്താവ് ശ്ലോകം ധര്‍മ്മശാസ്താവിന്റെ ദിവ്യസ്വരൂപത്തെയും മഹത്വത്തെയും പ്രതിപാദിക്കുന്നു.

ഈ ശ്ലോകം ജപിക്കുന്നവര്‍ക്ക് സത്യജീവിതവും ആത്മശാന്തിയും ലഭിക്കുകയും ഭഗവാന്‍റെ അനുഗ്രഹം സമൃദ്ധിയോടെ അനുഭവപ്പെടുകയും ചെയ്യും.

പ്രഭാസത്യകസമേതശാസ്താവ്

പ്രഭാസത്യകസമേത ശാസ്താവ്

ധ്യാനം -1

ക്ഷുരികാ കൃപാണസായക -
ചാപകരാബ്ജം പ്രഭായുതം സസുതം;
ശ്യാമളമാഭരണാഢ്യം
കോമളമാര്യം നമാമി ദേവേശം
(ചുരിക വാള് അസ്ത്രം വില്ല് എന്നിവ ധരിച്ച നാല് തൃക്കൈകളോടും ,പ്രഭാ ദേവിയാകുന്ന തന്റെ ഭാര്യയോടും പുത്രനോടും ,ശ്യാമള നിറമായ ദേഹത്തോടും, അനവധി ആഭരണങ്ങളോടും കൂടി മനോഹരമൂർത്തിയായി ദേവദേവന്മാരുടെ അധിപതിയായിരിയ്ക്കുന്ന ശാസ്താവിനെ ഞാൻ നമസ്ക്കരിയ്ക്കുന്നു).

ധ്യാനം -2

സ്‌നിഗ്ദ്ധാരാള വിസാരികുന്തളഭരം സിംഹാസനാദ്ധ്യാസിനം
സ്ഫൂര്‍ജ്ജല്‍പത്രസുക്‌നുപ്തകുണ്ഡലമഥേഷ്വിഷ്വാസഭൃദ്ദോര്‍ദ്വയം
നീലക്ഷൗമവസം നവീനജലദശ്യാമം പ്രഭാസത്യക-
സ്ഫായല്‍ പാര്‍ശ്വയുഗം സുരക്തസകലാകല്പം സ്മരേദാര്യകം

ശ്ലോകവിവരണം

മിനുത്തുചുരുണ്ടതും അഴിഞ്ഞുകിടക്കുന്നതുമായ തലമുടിയോടുകൂടിയവനും, സിംഹാസനത്തില്‍ ഇരിക്കുന്നവനും, ശോഭയേറിയ കുണ്ഡലങ്ങളോടുകൂടിയവനും, വലതുകയ്യില്‍ അമ്പും ഇടതുകയ്യില്‍ വില്ലും ധരിക്കുന്നവനും, നീലനിറമുള്ള വസ്ത്രം ഉടുത്തവനും, പുതുകാര്‍മ്മേഘം എന്നപോലെ ശ്യാമവര്‍ണ്ണമാര്‍ന്നവനും, ഇടതു ഭാഗത്ത് പ്രഭ എന്ന ഭാര്യയോടും വലതു ഭാഗത്ത് സത്യകന്‍ എന്ന പുത്രനോടുംകൂടിയവനും, ചുവപ്പുനിറമാര്‍ന്ന ആഭരണങ്ങളോടുകൂടിയവനുമായ ആര്യകനെ (ശ്രേഷ്ഠനെ ശാസ്താവിനെ) ഞാന്‍ സ്മരിക്കുന്നു.





Footer Advt for Web Promotion
TOP