ഗജവാഹനത്തില്‍ ഇരിക്കുന്ന ധര്‍മ്മശാസ്താവിനോടുള്ള ഈ സ്തുതി സമൃദ്ധിയും ഐശ്വര്യവും നല്കുകയും കര്‍മഫലങ്ങളില്‍ വിജയം സമ്മാനിക്കുകയും ചെയ്യുന്നു.

പൂര്‍ണ്ണാപുഷ്‌ക്കലാ സമേത ഗജാരൂഢ ശാസ്താവ്
ശ്രീമച്ഛങ്കരനന്ദനം ഹരിസുതംകൗമാരമാരാഗ്രജം
ചാപം പുഷ്പശരാന്വിതംമദഗജാരൂഢംസുരക്താംബരം
ഭൂതപ്രേതപിശാചവന്ദിതപദംശ്മശ്രു സ്വയാലംകൃതം
പാര്‍ശ്വേപുഷ്‌ക്കലപൂര്‍ണ്ണകാമിനിയുതം ശാസ്താമഹേശം ഭജേ
ശങ്കരനന്ദനനും ഹരിസുതനും കുമാരന്‍(സുബ്രഹ്മണ്യന്‍) മാരന്‍(കാമദേവന്‍) എന്നിവരുടെ അഗ്രജന്‍(ജ്യേഷ്ഠന്‍) ആയവനും ചാപം(കരിമ്പിന്‍ വില്ല്), പുഷ്പശരം എന്നിവ കയ്യില്‍ ധരിച്ചവനും മദയാനയുടെ പുറത്തേറിയവനും ചുമന്നവസ്ത്രം ഉടുത്തവനും ഭൂതപ്രേതപിശാചാദികളാല്‍ വന്ദിക്കപ്പെടുന്ന പാദങ്ങളോടുകൂടിയവനും ശ്മശ്രുവാല്‍(താടിരോമങ്ങളാല്‍) അലംകൃതനായവനും പാര്‍ശ്വത്തില്‍ പൂര്‍ണ്ണാ പുഷ്‌ക്കലാ എന്നീ കാമിനിമാരോടുകൂടിയവനും മഹേശനുമായ ശാസ്താവിനെ ഭജിക്കുന്നു.