ശ്രീ മണികണ്ഠാ കാനന വാസാ കീർത്തനം ഒരു അതിമഹത്തായ അയ്യപ്പ ഭക്തിഗാനം ആണ്. ഈ സ്തുതി ജപിക്കുന്നത് സർവ ഐശ്വര്യവും ശാന്തിയും വരദാനമായി നൽകുന്നു.

ശ്രീ മണികണ്ഠാ കാനന വാസാ കീര്‍ത്തനം
ശ്രീ മണികണ്ഠാ കാനന വാസാ
ശ്രീ മണികണ്ഠാ കാനന വാസാ
മഞ്ഞുപുതയ്ക്കും മാമലമേട്ടില്‍
വന്യമൃഗാവലി മേയും കാട്ടില്‍
അനന്തകോടികള്‍ തേടിവരും നിന്‍
ആശ്രയ സദനം തേടി വരും
ശ്രീ മണികണ്ഠാ കാനന വാസാ
ശ്രീ മണികണ്ഠാ കാനന വാസാ
അഴുതയില്‍ മുങ്ങി ഒരു ചെറു കല്ലും
കയ്യിലെടുത്ത് മല കയറി
കലിയുഗവരദാ കല്ലും മുള്ളും
കാലിനു പ്രിയമാം പാദുകമാക്കി
കരളകമെരിയും കനലുകളൊക്കെ
തിരുപദമലരില്‍ ദക്ഷിണ വെയ്ക്കാന്‍
അനന്തകോടികള്‍ ഇവിടെ വരും
ശരണ മന്ത്രം തൂകിവരും.
ശ്രീ മണികണ്ഠാ കാനന വാസാ
ശ്രീ മണികണ്ഠാ കാനന വാസാ
പമ്പയിലെത്തി ഗം ഗണപതിയെ
കണ്ടുവണങ്ങി വലം വെച്ചു
പുണ്യമെഴുന്നൊരു പമ്പാ നദി തന്‍
കരയിലൊരുക്കിയുമൊരു സദ്യ
തുടരുകയല്ലോ കഠിന പഥത്തില്‍
ശരണം വിളികളില്‍ മലയാത്ര
അനന്തകോടിതന്‍ മലയാത്ര
അഭയം തേടും മലയാത്ര
ശ്രീ മണികണ്ഠാ കാനന വാസാ
ശ്രീ മണികണ്ഠാ കാനന വാസാ
ശ്രീ മണികണ്ഠാ കാനന വാസാ കീര്‍ത്തനം സമാപ്തം