ഇവ ഭക്തനെ സത്യനിഷ്ഠയുടെയും ധൈര്യത്തിന്റെയും പാതയിലേക്ക് നയിക്കുകയും, പ്രയാസങ്ങൾ മറികടക്കാൻ സഹായിക്കുകയും ചെയ്യുന്നു.

അയ്യപ്പസ്വാമി സ്തുതികൾ
കാനനവാസാ കലിയുഗ വരദാ
കാനനവാസാ കലിയുഗ വരദാ
കാല്‍തളിരിണ കൈ തൊഴുന്നേന്‍ നിന്‍-
കാല്‍തളിരിണ കൈ തൊഴുന്നേന്‍
നിന്‍ കേശാദിപാദം തൊഴുന്നേന്‍
കാനനവാസാ കലിയുഗ വരദാ
കാനനവാസാ കലിയുഗ വരദാ
കാല്‍തളിരിണ കൈ തൊഴുന്നേന്‍ നിന്‍-
കാല്‍തളിരിണ കൈ തൊഴുന്നേന്‍
നിന്‍ കേശാദിപാദം തൊഴുന്നേന്‍
നിരുപമ ഭാഗ്യം നിന്‍ നിര്‍മ്മാല്യ ദര്‍ശനം
നിര്‍വൃതീകരം നിന്‍ നാമസങ്കീര്‍ത്തനം
അസുലഭ സാഫല്യം നിന്‍ വരദാനം
അടിയങ്ങള്‍ക്കവലംബം നിന്‍ സന്നിധാനം
കാനനവാസാ കലിയുഗ വരദാ
കാനനവാസാ കലിയുഗ വരദാ
കാല്‍തളിരിണ കൈ തൊഴുന്നേന്‍ നിന്‍-
കാല്‍തളിരിണ കൈ തൊഴുന്നേന്‍
നിന്‍ കേശാദിപാദം തൊഴുന്നേന്‍
കാനന വേണുവില്‍ ഓംകാരമുണരും
കാലത്തിന്‍ താലത്തില്‍ നാളങ്ങള്‍ വിടരും
കാണാത്തനേരത്തും കാണണമെന്നൊരു
മോഹവുമായീ നിന്‍ അരികില്‍ വരും
കാനനവാസാ കലിയുഗ വരദാ
കാനനവാസാ കലിയുഗ വരദാ
കാല്‍തളിരിണ കൈ തൊഴുന്നേന്‍ നിന്‍-
കാല്‍തളിരിണ കൈ തൊഴുന്നേന്‍
നിന്‍ കേശാദിപാദം തൊഴുന്നേന്