ഈ സ്തുതിയുടെ ജപനത്തോടെ, ഭക്തന്മാർ ദിവ്യാനുഗ്രഹങ്ങൾ, സുരക്ഷയും സമാധാനവും അനുഭവപ്പെടുമെന്ന് വിശ്വസിക്കപ്പെടുന്നു.

ഹരിഹരപുത്രൻ
ത്രിഗുണിതമണിപദ്മംവജ്രമാണിക്യദണ്ഡം
സിതസുമശരപാശംഇക്ഷുകോദണ്ഡകാണ്ഡം
ഘൃതമധുരസപാത്രം ബിഭ്രതംഹസ്തപദ്‌മൈര്‍
ഹരിഹരസുതമീഢേ ചക്രമന്ത്രാത്മമൂര്‍ത്തിം
ത്രിഗുണിതമണിപദ്മം, വജ്രമാണിക്യദണ്ഡം(ഗദ, രാജദണ്ഡ്),വിടര്‍ന്ന പൂക്കളാകുന്ന ശരം(പുഷ്പബാണം), പാശം(കയറ്) ഇക്ഷുകോദണ്ഡം(കരിമ്പിന്‍ വില്ല്), നെയ്യും മധുവുംഒക്കെ നിറയ്ക്കുന്ന പാത്രംകൈകളില്‍ ധരിച്ചവനും ചക്രമന്ത്രാത്മമൂര്‍ത്തിയുമായ ഹരിഹരസുതനെ ഞാന്‍ സ്തുതിക്കുന്നു.