ഭഗവാനെ സ്തുതിക്കുകയും ധ്യാനിക്കുകയും ചെയ്താൽ ഭക്തരുടെ ആഗ്രഹങ്ങൾ മുഴുവൻ സാധിക്കുകയും ജീവിതത്തിൽ ഐശ്വര്യവും സമാധാനവും വർധിക്കുകയും ചെയ്യും.

ഇഷ്ടവരദായക ശാസ്താവ്
ആശ്യാമകോമളവിശാലതനും വിചിത്ര
വാസോവസാന മരുണോത്പലദാമഹസ്തം
ഉത്തുംഗരത്‌നമകുടംകുടിലാഗ്രകേശം
ശാസ്താരമിഷ്ടവരദംശരണം പ്രപദ്യേ
ശ്യാമവര്‍ണ്ണമാര്‍ന്ന വലിയശരീരത്തോടുകൂടിയവനും വിചിത്രമായ (വൈവിധ്യമാര്‍ന്ന) വസ്ത്രംഅണിഞ്ഞവനും ചുവപ്പു നിറമാര്‍ന്ന ഉത്പല(താമര) ദാമം(മൊട്ട്) കയ്യില്‍ ധരിച്ചവനും ഉത്തുംഗമായരത്‌ന കിരീടത്തോടുംകുടിലോഗ്രമായകേശത്തോടും കൂടിയവനും ഇഷ്ടവരദായകനുമായശാസ്താവിനെ ഞാന്‍ ശരണം പ്രാപിക്കുന്നു.