അയ്യപ്പസ്വാമിയുടെ കരുണയും ശക്തിയും ത്യാഗഭാവവും സ്തുതിക്കുന്ന ഈ ശ്ലോകം ഭക്തര്‍ വിനീതഭാവത്തോടെ ജപിക്കുന്നു.

ഭൂതനായകശാസ്താവ്
ഘനച്ഛവീകളേബരം കനല്‍കിരീടമണ്ഡിതം
വിധോഃ കലാധരംവിഭുംവിഭൂതിമണ്ഡിതാംഗകം
അനേക കോടിദൈത്യഗോത്രഗര്‍വവൃന്ദനാശനം
നമാമി ഭൂതനായകംമുരാന്തകം പുരാന്തകം
ഗംഭീരമായ ശോഭയുള്ളശരീരത്തോടുകൂടിയവനും ജ്വലിക്കുന്ന കിരീടമണിഞ്ഞവനും ചന്ദ്രക്കല അണിഞ്ഞവനും ഭസ്മലേപിതമായ അംഗങ്ങളോടുകൂടിയവനും അനേകകോടിദൈത്യഗോത്രങ്ങളുടെ ഗര്‍വിനെ നശിപ്പിച്ചവനും മുരാന്തകനും പുരാന്തകനുമായ ഭൂതനായകനെ ഞാന്‍ നമിക്കുന്നു.