നിത്യ പാരായണത്തിനു ഏറ്റവും അനുയോജ്യമായ ഒരു സ്‌തോത്രമാണിത്. ഇതു നിത്യവും ജപിക്കുന്ന ഭക്തരെ കരുണാമയനായ ധര്‍മ്മശാസ്താവ് എക്കാലവും സംരക്ഷിക്കും. പതിനെട്ടാം പടിയുടെ സാംഗത്യത്തേക്കുറിച്ച് ശ്രീമദ് അയ്യപ്പ ഗീതയില്‍ വ്യക്തമാക്കുന്നുണ്ട്. ശബരിക്ക് അയ്യപ്പന്‍ നല്‍കിയ ദിവ്യോപദേശങ്ങളാണ് അയ്യപ്പഗീതയിലെ പ്രതിപാദ്യം.

ശ്രീമദ് അയ്യപ്പ ഗീത
ശ്രേണീ തേ പ്രഥമാ തു സര്‍വ്വജഗതാം സന്ധാരിണീ മേദിനീ
സോപാനസ്യതഥാ പരാസു വിമലാ തത്വം ജലം ശോഭനം
തേജസ്തസ്യ തൃതീയകാ ച തമസോരാശേരലം ഭക്ഷകം
ഭൂയോ വായുരലങ്കരോതി ഭഗവന്‍ വ്യോമസ്ഥിതാ പഞ്ചമീ 1
ഷഷ്ഠീ തസ്യ വിരാജതേ തു രുചിരാ ശ്രേണീ തു വാണീ ശുഭാ
ഭൂയഃ പാണിയുഗഞ്ച മംഗളമയീ സാ സ്യാദനംഗാരിജ!
പാദൗ ചാപി സുഗണ്യതേ സുരഗുരോ ശ്രേണീ പുനശ്ചാഷ്ടമീ
പായുശ്ചേന്ദ്രിയ മസ്യ സുഷ്ഠു നവമീ സഞ്ജായതേ ശങ്കരീ 2
രമ്യം തേഖലു തസ്യ ദേവ ദശമീ ശ്രേണീ ച ശിശ്‌നേന്ദ്രിയം
ശ്രോത്രം ചാത്ര പ്രചണ്ഡശാസ്ത്ര കുശലഞ്ചൈകാദശീ ശ്രേണികാ
ത്വക് ഭൂയോപി ച ശോഭനാ രസപതേ തത്വം പരം ദ്വാദശീ
ചക്ഷുശ്ചാപി സ്വരൂപദര്‍ശനകരം ജേഗീയതേ ശ്രേണികാ 3
ഘ്രാണശ്ചൈവ ചതുര്‍ദശീ പരതരം ഗന്ധോദ്വഹം സാ ശുഭാ
സ്വാദ്വസ്വാദുവിചാരണേ ച രസനാ ജിഹ്വാഗ്രദേശസ്ഥിതാ
ശ്രേണീ പഞ്ചദശീ മനോ മനനകൃല്‍ ശ്രേണീ വരാ ഷോഡശീ
ബുദ്ധിര്‍ബ്ബോധകരീ സദാ ശുഭകരീ ശ്രേണീ മനോമോദിനീ 4
ശ്രേണീ തേ പരിമാര്‍ജ്ജിതാ സകലദാ കാമപ്രവാഹാനലാ
സോപാനസ്യ വിരാജതേ/തിജയിനീ ജീവാത്മതത്വേന യാ
ശ്രീശേശാത്മജനസ്യ പന്തളപതേരീശസ്യ ശാന്തിപ്രദാ
ഇത്യഷ്ടാദശതത്വമച്യുതപദസ്ഥാനം ഹി വന്ദേ മുദാ 5